പാക് സൈനിക മേധാവി ട്രംപിനു ബാധ്യതയാകും: യുഎസ് രഹസ്യാന്വേഷണ വിഭാഗം

പാക് സൈനിക മേധാവി ട്രംപിനു ബാധ്യതയാകും: യുഎസ് രഹസ്യാന്വേഷണ വിഭാഗം

റാൻ – യുഎസ് സമാധാന ചർച്ചകളിൽ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുമ്പോൾ, പാക് സൈനിക മേധാവി അസിം മുനീർ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനു ബാധ്യതയായി മാറുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അസിം മുനീറിനുള്ള ദീർഘകാല ബന്ധം കണക്കിലെടുത്താണ് ഇങ്ങനെയൊരു റിപ്പോർട്ട്.കൊല്ലപ്പെട്ട ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനി, ഐആർജിസി കമാൻഡർ ഹുസൈൻ സലാമി എന്നിവരുൾപ്പെടെയുള്ള ഉയർന്ന ഇറാനിയൻ വ്യക്തികളുമായി മുനീർ അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നതായി വിരമിച്ച പാക് ജനറൽ അഹമ്മദ് സയീദ് വെളിപ്പെടുത്തിയിരുന്നു.